Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ ആഴ്സണല്‍ എഫ്സിക്കു 10-ാം ജയം. ഹോം മത്സരത്തില്‍ ഗണ്ണേഴ്സ് 2-0ന് ബ്രെന്റ്ഫോഡിനെ കീഴഠക്കി. മൈക്കല്‍ മെറിനോ (11), ബുകായോ സാക്ക (90+1) എന്നിവരായിരുന്നു ആഴ്സണലിനായി ഗോള്‍ നേടിയത്. 33 പോയിന്റുമായി ആഴ്സണല്‍ ലീഗിന്റെ തലപ്പത്തു തുടരുന്നു. 28 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ചെല്‍സി, ലിവര്‍പൂള്‍
അതേസമയം, എവേ പോരാട്ടത്തില്‍ ചെല്‍സി എഫ്സി 1-3ന് ലീഡ്സ് യുണൈറ്റഡ് എഫ്സിക്കു മുന്നില്‍ തോല്‍വി വഴങ്ങി. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിയുടെ കഷ്ടകാലം തുടരുന്നു. ഹോം മത്സരത്തില്‍ ലിവര്‍പൂളിനെ 1-1ന് സണ്ടര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. 23 പോയിന്റുമായി സണ്ടര്‍ലന്‍ഡ് ആറാം സ്ഥാനത്തും 22 പോയിന്റുമായി ലിവര്‍പൂള്‍ എട്ടാമതുമാണ്. ചെല്‍സി (24) നാലാം സ്ഥാനത്തുണ്ട്.